തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിൽസാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്ട്രേഷൻ, കിടക്ക, നഴ്സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.
അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്. സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം. ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐസിയു-1500, വെന്റിലേറ്റർ ഉള്ള ഐസിയുവിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
- സ്വകാര്യ ആശുപത്രി നിരക്ക്
ജനറൽ വാർഡ്
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 2645
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 2910
ഹൈ ഡിപ്പൻഡൻസി യൂണിറ്റ്
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക്- 3795
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 4175
ഐസിയു
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 7800
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 8580
വെന്റിലേറ്ററോടുകൂടി ഐസിയു
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 13,800
അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 15,180
കോവിഡാനന്തര രോഗലക്ഷണങ്ങൾ, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും ചികിൽസയ്ക്കും ഒരേ നിരക്കാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായവർക്ക് സർക്കാർ ആശുപത്രിയിൽ തുടർന്നും സൗജന്യചികിൽസ ലഭ്യമാകും.
Read Also: 20,000 അഫ്ഗാൻ പൗരൻമാർക്ക് അഭയം നൽകാൻ ഒരുങ്ങി ബ്രിട്ടൻ








































