ന്യൂഡെല്‍ഹി: ബ്രിട്ടനൊപ്പം നിന്നവരുടെ പിൻഗാമികൾ സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നുവെന്ന് പ്രശാന്ത് ഭൂഷണ്. കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് പിന്തുണ നല്കി കൊണ്ടുള്ള ട്വീറ്റിലാണ് ബിജെപിക്കെതിരെ പ്രശാന്ത് ഭൂഷന്റെ വിമർശനം.
‘ഡെല്‍ഹിയിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് സര്‍ക്കാരിന്റെ റിപ്പബ്ളിക് ദിനാഘോഷങ്ങളേക്കാള്‍ മേലെ നിൽക്കുമെന്ന് നിസംശയം പറയാം. നമ്മുടെ കര്‍ഷകര്‍ നമ്മുടെ റിപ്പബ്ളിക് തിരിച്ച് പിടിക്കാൻ തുടക്കം കുറിച്ചിരിക്കുകയാണ്’; പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
ധീരരായ എത്രയോ പേര് പങ്കെടുത്ത നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തെയും മഹത്തായ ഭരണഘടനയോടു കൂടെ അവര്‍ രൂപം കൊടുത്ത റിപ്പബ്ളിക്കിനെയും ഇന്ന് ഓര്‍ക്കുകയാണ്. അന്ന് ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിൻമുറക്കാര് ഇന്ന് ഈ മൂല്യങ്ങള്‍ക്കെല്ലാം ഭീഷണിയാണെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
അതേസമയം ഡെൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലിക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗാസിപ്പൂരിൽ ഭാരതീയ കിസാർ യൂണിയന്റെ നേതൃത്വത്തിൽ അണിനിരന്ന കർഷകർക്ക് നേരെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. പലയിടങ്ങളിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ശക്തമായി. കല്ലേറും നടന്നു.
Read also: അയോധ്യയിലെ പള്ളി നിർമാണം ആരംഭിച്ചു







































