സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ

By Team Member, Malabar News
Everyone over the age of 18 is allowed to take the reserve dose vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനുവരി 10ആം തീയതി തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. ഇതിനായുള്ള ബുക്കിംഗ് ഞായറാഴ്‌ച മുതൽ ആരംഭിക്കും.

നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത്‌ വരുന്നതായിരിക്കും സമയം നഷ്‌ടപ്പെടാതിരിക്കാന്‍ നല്ലതെന്നും, ഒമൈക്രോൺ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത ശേഷം 9 മാസങ്ങൾ കഴിഞ്ഞ ആളുകൾക്കാണ് കരുതൽ ഡോസ് വാക്‌സിനെടുക്കാൻ അവസരമുള്ളത്.

കരുതൽ ഡോസെടുക്കുന്നതിനായി വീണ്ടും രജിസ്‌റ്റർ ചെയ്യേണ്ട ആവശ്യമില്ല. നേരത്തെ വാക്‌സിനെടുക്കാൻ ഉപയോഗിച്ച നമ്പറിലൂടെ http://www.cowin.gov.in എന്ന ലിങ്ക് ലോഗിൻ ചെയ്യുക. ശേഷം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ളിക്ക് ചെയ്യുക. അവിടെ സമയവും സെന്ററും കൊടുത്ത് കരുതൽ വാക്‌സിനായി രജിസ്‌റ്റർ ചെയ്യാവുന്നതാണ്.

Read also: കോടിഷ് നിധി ലിമിറ്റഡ്; വയനാട്ടിലും നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE