തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും ആര് മൽസരിക്കുമെന്ന വ്യക്‌തമായ നിലപാട് അറിയിക്കാതെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും, താന്‍ ഹരിപ്പാട് തന്നെ മൽസരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി. ശക്‌തമായ മൽസരം നടക്കുന്ന നേമം മണ്ഡലത്തിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ തന്നെയായിരിക്കും മൽസരിപ്പിക്കുകയെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുമ്പോഴും പ്രതിപക്ഷ നേതാവ് നേമത്തേക്കില്ലെന്ന നിലപാടാണ് വ്യക്‌തമാക്കുന്നത്.
കൂടാതെ നേമത്ത് മൽസരിക്കാൻ ഇല്ലെന്ന് ആവർത്തിച്ച ഉമ്മൻ ചാണ്ടി സ്‌ഥാനാർഥിയെ കാത്തിരുന്നു കാണാമെന്നും വ്യക്‌തമാക്കി. സ്‌ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും,തർക്കങ്ങൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
നേമത്ത് മൽസരിക്കില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി വ്യക്‌തമാക്കിയ സാഹചര്യത്തിൽ ശശി തരൂർ മൽസരിക്കട്ടെ എന്ന നിലപാടാണ് രാഹുൽ ഗാന്ധി മുന്നോട്ട് വച്ചിരിക്കുന്നത്. ശശി തരൂർ മൽസരിച്ചാൽ അത് ദേശീയ തലത്തിലും ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Read also : സീറ്റ് കൈമാറ്റം; പാലക്കാട്ട് കോൺഗ്രസിലും പരസ്യ പ്രതിഷേധം







































