കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് അന്വേഷണത്തിന്റെ സ്‌റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ആദ്യം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് വ്യക്‌തമാക്കിയാണ് കോടതി നടപടി.
വിശദ പരിശോധനക്കായി സത്യവാങ്മൂലം ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ് എന്നും ഉടന്‍ ഹാജരാക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചു. എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ തയാറല്ലായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങെനാരു ഹരജിയുമായി കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതി സി ബിഐയോട് ആരാഞ്ഞത്.
സംസ്‌ഥാന സര്‍ക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാതെ അടിയന്തര ഹിയറിംങ് ആവശ്യപ്പെട്ടത് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞ് നില്‍ക്കാനും അതോടൊപ്പം സര്‍ക്കാറിനെ താറടിക്കാനാണെന്നും അഡ്വ. വിശ്വനാഥന്‍ കോടതിയെ അറിയിച്ചു.
Read also: സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചര വിഭാഗത്തെ പറ്റി തെറ്റായ പ്രചാരണമെന്ന് മന്ത്രി