ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിര്‍ന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയില്‍ ദുഃഖിതനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ഓരോരുത്തരായി പാർട്ടി വിട്ട് പോകുന്ന സാഹചര്യമുണ്ടാകുന്നതെന്നും കപില്‍ ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസ് ആരുടെയും കുത്തകയല്ല. പാര്‍ട്ടി വിട്ടുപോയ നേതാക്കളെ തിരികെ കൊണ്ടുവരണം. തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകണം. കോണ്‍ഗ്രസിന് ഒരു പ്രസിഡണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയുമാണ് ഉടനടി ഉണ്ടാകേണ്ടത്. നിലവിലെ സ്ഥിതികള്‍ പാകിസ്ഥാനെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ’- കപിൽ സിബൽ പറയുന്നു.
പറയുന്നതെല്ലാം അവഗണിച്ച് തള്ളിക്കളയാതെ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും. കോണ്‍ഗ്രസിന്റെ കുത്തകയാരും ഏറ്റെടുക്കേണ്ടെന്നും പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം കൂടിയാണ് കപില്‍ നടത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെയും പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെയും രാജിയും കേരളത്തില്‍ വിഎം സുധീരന് മുന്നോട്ടുവെച്ച ആശങ്കകളും ഉയര്‍ത്തിക്കാട്ടി കൊണ്ടായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.
Also Read: കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്നേഷ് മേവാനി







































