കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്‌നേഷ് മേവാനി

By Staff Reporter, Malabar News
jignesh-mevani
Ajwa Travels

ന്യൂഡെൽഹി: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് രാജ്യത്തിനായി പൊരുതാമെന്ന് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിലൂടെ രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പാര്‍ട്ടിക്കൊപ്പം അണി ചേരണമെന്നും ജിഗ്‌നേഷ് മേവാനി തന്റെ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്‌തു. ഈ പാര്‍ട്ടിയിലൂടെ രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ധാരാളമുണ്ട്.

അവരോട് ഞാന്‍ അപേക്ഷിക്കുന്നത് നിങ്ങളൊരോരുത്തരും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാണ്. അതായിരിക്കണം നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ജനാധിപത്യം എന്ന ആശയത്തില്‍ രാജ്യത്തിനും പാര്‍ട്ടിക്കും വളരെ ആഴത്തിലുള്ള വേരുകളുണ്ട്. അതിനാല്‍ ഒരുമിച്ചു ചേര്‍ന്ന് നമുക്ക് പൊരുതാം. വിപ്ളവം നടത്താം. ഈ രാജ്യത്തെ രക്ഷിക്കാം. നിങ്ങളെ ഞാന്‍ വീണ്ടും സ്വാഗതം ചെയ്യുന്നു. ഈ പാര്‍ട്ടിയിലൂടെ വീണ്ടും അഭ്യർഥിക്കുന്നു.

നമുക്കൊരു ശക്‌തമായ അന്തരീക്ഷം സൃഷ്‌ടിക്കേണ്ടതുണ്ട്. ഹര്‍ദിക്, കനയ്യ തുടങ്ങിയവര്‍ക്കൊപ്പം രാജ്യം മുഴുവനും നമുക്ക് സന്ദര്‍ശിക്കാം. കോണ്‍ഗ്രസിന്റെ കൂടെ ചേരുന്ന ആയിരകണക്കിന് യുവാക്കള്‍ക്ക് നന്ദി; ജിഗ്‌നേഷ് മേവാനി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കനയ്യയും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എഐസിസി ആസ്‌ഥാനത്ത് എത്തിയാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

Read Also: ഡെൽഹി കോടതി വെടിവെപ്പ്; സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE