നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ

By News Desk, Malabar News
Kapil Sibal Congress Leader - Malabar News
Kapil Sibal
Ajwa Travels

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിര്‍ന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. പാര്‍ട്ടിയുടെ നിലവിലെ സ്‌ഥിതിയില്‍ ദുഃഖിതനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ഓരോരുത്തരായി പാർട്ടി വിട്ട് പോകുന്ന സാഹചര്യമുണ്ടാകുന്നതെന്നും കപില്‍ ചൂണ്ടിക്കാട്ടി.

‘കോണ്‍ഗ്രസ് ആരുടെയും കുത്തകയല്ല. പാര്‍ട്ടി വിട്ടുപോയ നേതാക്കളെ തിരികെ കൊണ്ടുവരണം. തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകണം. കോണ്‍ഗ്രസിന് ഒരു പ്രസിഡണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതിയുമാണ് ഉടനടി ഉണ്ടാകേണ്ടത്. നിലവിലെ സ്‌ഥിതികള്‍ പാകിസ്‌ഥാനെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ’- കപിൽ സിബൽ പറയുന്നു.

പറയുന്നതെല്ലാം അവഗണിച്ച് തള്ളിക്കളയാതെ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും. കോണ്‍ഗ്രസിന്റെ കുത്തകയാരും ഏറ്റെടുക്കേണ്ടെന്നും പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം കൂടിയാണ് കപില്‍ നടത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെയും പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെയും രാജിയും കേരളത്തില്‍ വിഎം സുധീരന്‍ മുന്നോട്ടുവെച്ച ആശങ്കകളും ഉയര്‍ത്തിക്കാട്ടി കൊണ്ടായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.

Also Read: കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്‌നേഷ് മേവാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE