തൃശൂർ : ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽ റിട്ടേണിംഗ് ഓഫീസർ എത്താൻ വൈകിയതോടെ വോട്ടെണ്ണൽ വൈകുന്നു. രാവിലെ 7 മണിക്ക് എത്തേണ്ട ഓഫീസർ എത്തിയത് രാവിലെ 8.30 നാണ്. ഇതോടെ വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്.
റിട്ടേണിംഗ് ഓഫീസർ എത്താൻ വൈകിയതോടെ കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിലവിൽ തിരുവില്വാമല പഞ്ചായത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
Read also : കുന്നത്തുനാട് പഞ്ചായത്തില്‍ ട്വന്റി ട്വന്റിക്ക് മുന്നേറ്റം






































