റിയാദ്: വാണിജ്യ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയർ. അടുത്ത വർഷം ആദ്യപകുതിയോടെ സർവീസ് ആരംഭിക്കാനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഓർഡർ നൽകിയ 72 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് തീരുമാനം. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡിൽ ഈസ്‌റ്റ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
റിയാദ് എയർ 2025 ആദ്യപകുതിയിൽ സർവീസ് ആരംഭിക്കുമെന്ന് ഓപ്പറേഷൻസ് സിഇഒ പീറ്റർ ബെല്യൂ അറിയിച്ചു. സിംഗപ്പൂർ എയർഷോയോട് അനുബന്ധിച്ച് നടന്ന പ്രദർശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ ചെറു വിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ നിലവിൽ സമയപരിധി നിശ്‌ചയിച്ചിട്ടില്ല. സൗദി ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള കമ്പനിയാണ് റിയാദ് എയർ.
നേരത്തെ ദുബായ് എയർഷോയിൽ റിയാദ് എയർ വിമാനങ്ങളുടെ പുറം ഭാഗത്തെ ഡിസൈനുകൾ അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്‌ട്രിക് കാറുകൾക്കായി ലൂസിഡ് മോട്ടോഴ്‌സുമായി കരാർ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ളസ് അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് 787 ഇനത്തിൽപ്പെട്ട 72 വിമാനങ്ങൾക്ക് ഓർഡർ ചെയ്‌തത്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ





































