ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചതില്‍ 22 കോടിയുടെ ചെക്ക് മടങ്ങി. ആകെ ലഭിച്ച ചെക്കുകളില്‍ 15,000 ചെക്കുകളാണ് ഇത്തരത്തില്‍ വണ്ടി ചെക്കുകളായി മാറിയത്. അക്കൗണ്ടില്‍ പണം ഇല്ലാതെ മടങ്ങിയ രണ്ടായിരത്തോളം ചെക്കുകളും അയോധ്യയില്‍ നിന്ന് തന്നെയുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശ്രീ റാം ജൻമഭൂമി തീർഥ ക്ഷേത്രം ട്രസ്‌റ്റ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്.
അക്കൗണ്ടില്‍ പണമില്ലാത്തത് കൂടാതെ സാങ്കേതിക പിഴവുകള്‍, ഒപ്പുകളിലെ പൊരുത്തക്കേട് തുടങ്ങിയ കാരണങ്ങളാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് ട്രസ്‌റ്റ് ട്രഷറര്‍ ഗോവിന്ദേവ് ഗിരി പറഞ്ഞത്. മടങ്ങിയ ചെക്കുകളുടെ ഉടമസ്‌ഥര്‍ക്ക് പിശകുകള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ അവസരം നല്‍കുമെന്നും ട്രസ്‌റ്റ് അംഗങ്ങൾ പറഞ്ഞു. ജനുവരി 15നും ഫെബ്രുവരി 17നും ഇടയില്‍ രാജ്യവ്യാപകമായി വിഎച്ച്പിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഇത്തരത്തിൽ ലഭിച്ച ചെക്കുകളാണ് മടങ്ങിയത്.
Read also: ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു