ന്യൂഡെൽഹി: 10,12 ക്ളാസുകളിലേക്കുള്ള ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. പുതിയ തീയതി ജൂൺ ആദ്യവാരം അറിയിക്കുമെന്ന് ഐസിഎസ്ഇ അറിയിച്ചു. രാജ്യത്ത് കോവിഡ് 19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.
ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. സിബിഎസ്ഇ പ്ളസ് ടു പരീക്ഷകളുടെ തീയതി മാറ്റിവെച്ചിട്ടുമുണ്ട്.
Read also: ജോജു-പൃഥ്വി കോമ്പോ ‘സ്റ്റാർ’ ലെ ആദ്യഗാനം പുറത്തിറങ്ങി