കൊച്ചി: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്നുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് എൻഐഎയും. ബോട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണ് എൻഐഎ അന്വേഷിക്കുന്നത്. അഞ്ച് എകെ 47 തോക്കും 1000 തിരകളുമായിരുന്നു ബോട്ടിൽ നിന്ന് കണ്ടെത്തിയത്.
വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസ് എൻഐഎ ഏറ്റെടുത്ത് എഫ്ഐആർ കോടതിയിൽ നൽകി. ബോട്ടിൽ നിന്ന് ലഹരി മരുന്ന് ശേഖരം പിടികൂടിയ സംഭവം നർകോട്ടിക് കൺട്രോൾ ബ്യുറോ തുടർന്ന് അന്വേഷിക്കും.
മാർച്ച് 27നാണ് ബോട്ട് നാവിക സേനയുടെ പിടിയിലായത്. 3000 കോടിയുടെ ഹെറോയിനാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്. പാകിസ്ഥാന് അതിര്‍ത്തി പ്രദേശമായ മാക്രാന്‍ തീരദേശത്തു നിന്നാണ് മയക്കുമരുന്ന് എത്തിയത്.
കറാച്ചിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. ഇവിടെ നിന്ന് ഇത്രയധികം മയക്കു മരുന്നുകള്‍ എവിടേക്ക് എത്തിക്കാനാണ് ശ്രമിച്ചിരുന്നത് എന്നാണ് അന്വേഷണം നടത്തുന്നത്. ഇത് ലക്ഷദ്വീപ് വഴി മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നാണ് നാവികസേനയുടെ പ്രാഥമിക നിഗമനം.
Also Read: യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ







































