യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ

By News Desk, Malabar News
Ajwa Travels

ഉന്നാവ്: ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തർപ്രദേശിലെ ഉന്നാവിൽ ഗംഗാ നദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉന്നാവിലെ ബക്‌സർ ഗ്രാമത്തിനടുത്തുള്ള നദീ തീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ തെരുവുനായ്‌ക്കൾ കടിച്ചുപറിക്കുന്ന സ്‌ഥിതിയാണ്. ഇവിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടതാണോ അതോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. എന്നാൽ ചില മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിലാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഫത്തേപ്പൂർ, റായ്ബറേലി, ഉന്നാവ് എന്നീ ജില്ലകളിൽ നിന്ന് മൃതദേഹങ്ങൾ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണ് ബക്‌സർ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം. സ്‌ഥലത്ത് മൃതദേഹങ്ങൾ ഇങ്ങനെ കൂട്ടത്തോടെ കണ്ടെത്തിയതെങ്ങനെ എന്ന് കണ്ടെത്തി റിപ്പോർട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോടും, സർക്കിൾ ഓഫീസറോടും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

യുപിയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുന്ന പശ്‌ചാത്തലത്തിൽ, ഉന്നാവിലെ ഗംഗാനദീ തീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ നേരത്തേ തന്നെ റിപ്പോർട് ചെയ്‌തിരുന്നു.

മിക്ക മൃതദേഹങ്ങളും ചിതയൊരുക്കിയാണ് സംസ്‌കരിക്കുന്നതെങ്കിലും ഇതിനുള്ള സൗകര്യമോ പണമോ ഇല്ലാത്തവരാണ് വേറെ വഴിയില്ലാതെ മൃതദേഹങ്ങൾ പുഴയിലൊഴുക്കി വിടുകയോ, മണലിൽ കുഴിച്ചു മൂടുകയോ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണോ എന്ന കാര്യത്തിൽ ഒരു വ്യക്‌തതയുമില്ല. എത്ര മൃതദേഹങ്ങൾ ഇങ്ങനെ ലഭിച്ചു എന്നതിലും കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Also Read: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം മത-രാഷ്‌ട്രീയ പരിപാടികൾ; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE