പെരിന്തല്‍മണ്ണ: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാടിന് പിന്നിൽ എകെ ആന്റണിയുടെ ഉപദേശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ലെ പരാജയത്തെ തുടർന്ന് ആവശ്യമായ ഉപദേശം നല്കാന് ആന്റണി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കേണ്ടന്നായിരുന്നു കമ്മീഷന്റെ നിലപാട്. ഇതോടെ അവശേഷിക്കുന്ന മതനിരപേക്ഷതയും കോണ്‍ഗ്രസ് ഉപേക്ഷിച്ചെന്നും എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.
ഒന്നിന് പുറകെ മറ്റൊന്നായി ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഭൂരിപക്ഷ വര്‍ഗീയത വളർത്താനാണ് ബിജെപി ശ്രമം. അതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണ്. ഉടുപ്പ് മാറുന്ന ലാഘവത്തോടെ കോണ്‍ഗ്രസുകാര്‍ ബിജെപിക്കാരായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read also: തൃശൂര്‍ പൂരം; നാളെ സത്യാഗ്രഹം ഇരിക്കുമെന്ന് പത്മജ വേണുഗോപാല്‍







































