കണ്ണൂർ: ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. കർണാടക സ്വദേശികളായ 23 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറിപ്പിച്ച് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’