തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് കരട് വിജ്ഞാപനമിറക്കി. നഴ്സുമാരുടെ മിനിമം വേതനം 25,450 മുതൽ 30,880 വരെയാണ്.
നഴ്സുമാരുടെ ശമ്പള പരിഷ്കരണം ഇങ്ങനെ
(തസ്തികയും ശമ്പള സ്കെയിലും)
- നഴ്സസ് മാനേജർ (എംഎസ്സി +5 വർഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്സി +10 വർഷത്തെ പ്രവൃത്തി പരിചയം), നഴ്സസ് ഡയറക്ടർ/ നഴ്സസ് ഓഫീസർ- 27330-33080
- നഴ്സിങ് സൂപ്രണ്ട് (ബിഎസ്സി- +5 വർഷത്തെ പ്രവൃത്തി പരിചയം)/ മേട്രൻ (ബിഎസ്ജി/ജിഎൻഎം + 10 വർഷത്തെ പ്രവൃത്തി പരിചയം)- 27170-32870
- അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്/ ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് (ബിഎസ്സി +5 വർഷത്തെ പ്രവൃത്തി പരിചയം/ ജിഎൻഎം +10 വർഷത്തെ പ്രവൃത്തി പരിചയം)- 26770-32320
- ഹെഡ് നഴ്സ്/ ക്ളിനിക്കൽ സൂപ്പർവൈസർ/ സിസ്റ്റർ ഇൻ-ചാർജ്/ ഗ്രൂപ്പ് ക്യാപ്റ്റൻ/ നേതാവ്- 26690- 32290
- ട്യൂട്ടർ നഴ്സ്/ ക്ളിനിക്കൽ ഇൻസ്ട്രക്റ്റർ (ഇഎംടി)/ ആംബുലൻസ്) 25930- 31380
- സ്റ്റാഫ് നഴ്സ് ജിഎൻഎം/ ബിഎസ്സി/ രജിസ്റ്റേർഡ് എഎൻഎം സ്പെഷ്യൽ ഗ്രേഡ് (10 വർഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംബുലൻസ് നഴ്സ്- 25450-30800
- എഎൻഎം ഗ്രേഡ്- 1 (5 വർഷത്തെ പ്രവൃത്തി പരിചയം)- 24650- 29850
- എഎൻഎം ഗ്രേഡ് 2- 24290-29390
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































