തൃശൂരിൽ നഴ്‌സുമാരെ ആശുപത്രി എംഡി കയ്യേറ്റം ചെയ്‌തതായി പരാതി

കൈപ്പറമ്പ് നൈൽ സ്വകാര്യ ആശുപത്രി എംഡി ഡോ. വിആർ അലോകിനെതിരെയാണ് നഴ്‌സുമാരുടെ പരാതി.

By Trainee Reporter, Malabar News
nurses strike
Rep. Image
Ajwa Travels

തൃശൂർ: നഴ്‌സുമാരെ ആശുപത്രി എംഡി കയ്യേറ്റം ചെയ്‌തതായി പരാതി. കൈപ്പറമ്പ് നൈൽ സ്വകാര്യ ആശുപത്രി എംഡി ഡോ. വിആർ അലോകിനെതിരെയാണ് നഴ്‌സുമാരുടെ പരാതി. ഇതേ ആശുപത്രിയിലെ നഴ്‌സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്‍മി, സംഗീത എന്നിവരാണ് പോലീസിൽ പരാതി നൽകിയത്.

ലേബർ ഓഫീസിൽ വെച്ച് എംഡി, ഏഴ് മാസം ഗർഭിണിയായ യുവതിയടക്കം ആറ് നഴ്‌സുമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നഴ്‌സുമാരുടെ സംഘടനയായ യുഎൻഎയിൽ അംഗമായതിന് പിന്നാലെ ആറ് നഴ്‌സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

ഇതിന്റെ പേരിൽ നഴ്‌സുമാർ പ്രതിഷേധം ആരംഭിച്ചതോടെ ലേബർ ഓഫീസർ ചർച്ചക്ക് വിളിച്ചു. എന്നാൽ, ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് ആശുപത്രി എംഡി കടുംപിടിത്തം പിടിച്ചതോടെ ചർച്ച അലസി. പിരിച്ചുവിട്ടതിന്റെ കാരണമറിയണമെന്ന നിലപാടുമായി നഴ്‌സുമാർ ചുറ്റും നിന്നപ്പോഴാണ് എംഡി അക്രമാസക്‌തനായത്.

NATIONAL | മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം; കേസ് സിബിഐ അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE