മീററ്റ്: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പരസ്യ ഭീഷണിയുമായി എസ്‌പി നേതാവ്. യുപിയിൽ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി. ബിജെപിയെയും ഹിന്ദുത്വ ശക്‌തികളെയും ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
‘നിങ്ങള്‍ ആശങ്കപ്പെടാതിരിക്കൂ. ഞങ്ങളാവും ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുന്നത്. ഇന്‍ഷാ അള്ളാ അവരില്‍ ഒരാളെ പോലും വെറുതെ വിടാന്‍ പോവുന്നില്ല. അവരെങ്ങനെയാണോ ഞങ്ങള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടത്, അതേ നാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും. അവര്‍ അവരുടെ തെറ്റ് അന്ന് മനസിലാക്കും. പിന്നീടങ്ങോട്ട് ഞങ്ങളെ ആക്രമിക്കണമെന്ന് അവര്‍ക്ക് തോന്നിയാല്‍ തന്നെ അവര്‍ നൂറ് പ്രാവശ്യം ചിന്തിക്കും. വീട്ടില്‍ നിന്ന്. പുറത്തിറങ്ങാന്‍ പോലും അവര്‍ പേടിക്കും. പ്രിയ സഹോദരൻമാരെ അവരുമായുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല’- ചൗധരി പറഞ്ഞു.
ചൗധരിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ ബിജെപിയും രംഗത്ത് വന്നു. ബിജെപിയുടെ നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ടെക്‌നോളജി തലവനായ അമിത് മാളവ്യയാണ് തിരിച്ചടിച്ചത്.
‘മീററ്റ് സൗത്തില്‍ നിന്നും മൽസരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി സ്‌ഥാനാർഥി ആദില്‍ ചൗധരി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി. അവര്‍ അധികാരത്തിൽ എത്തിയാൽ ആളുകളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹിന്ദു വിരുദ്ധ ഗുണ്ടകളെയാണോ അഖിലേഷ് മൽസരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്’- മാളവ്യ ട്വീറ്റ് ചെയ്‌തു. ഏതുവിധേനയും യുപിയിൽ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌പി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി എന്നത് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
Read also: വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല, പഞ്ചാബിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു; കെജ്‌രിവാൾ