തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എംപി. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ശശി തരൂർ എംപി. തിരുവനന്തപുരത്തെ ലുലു മാൾ ഉൽഘാടനത്തിലാണ് ശശി തരൂർ എംപിയുടെ പ്രശംസ.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നെന്ന് ശശി തരൂർ എംപി പറഞ്ഞു. അതേസമയം സംസ്‌ഥാനം വ്യവസായ സൗഹൃദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വേദയിൽ പറഞ്ഞു.
സംസ്‌ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്‌ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്‌ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്‌ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്‌ദാനങ്ങൾ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
National News: പഞ്ചാബ് മുഖ്യമന്ത്രിയുടെ റാലിയിൽ അധ്യാപകർക്ക് ക്രൂരമർദ്ദനം; വ്യാപക പ്രതിഷേധം