പഞ്ചാബ് മുഖ്യമന്ത്രിയുടെ റാലിയിൽ അധ്യാപകർക്ക് ക്രൂരമർദ്ദനം; വ്യാപക പ്രതിഷേധം

By News Bureau, Malabar News
Police beat teachers-Punjab
Ajwa Travels

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയിൽ പ്രതിഷേധിച്ച അധ്യാപകർക്ക് പോലീസിന്റെ ക്രൂരമർദനം. സൻഗ്രൂറിലെ റാലിയിൽ വെച്ചായിരുന്നു സംഭവം.

യോഗ്യത ഉണ്ടായിട്ടും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയിൽ അധ്യാപകർ പ്രതിഷേധിച്ചിരുന്നു. ഇവരെയാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റാലിക്കിടെ മുഖ്യമന്ത്രിക്കെതിരേയും കോൺഗ്രസ് സർക്കാരിനെതിരേയും അധ്യാപകർ മുദ്രാവാക്യങ്ങൾ വിളിച്ചു. എന്നാൽ അധ്യാപകരുടെ വായിൽ പോലിസ് തുണി തിരുകുന്നതും കൈകൊണ്ട് വാ പൊത്തിപ്പിടിക്കുന്നതും പ്രതിഷേധക്കാരെ തല്ലിച്ചതക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌.

അതേസമയം പോലീസിന്റെ പ്രവൃത്തികൾക്കെതിരേ പ്രതിഷേധം ശക്‌തമാണ്. ഇതാദ്യമായല്ല ഇത്തരത്തിൽ പ്രതിഷേധക്കാരെ ക്രൂര മർദ്ദനത്തിന് ഇരയാക്കുന്നതെന്നും ഇതിന് മുമ്പും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക എന്ന ഉദ്ദേശത്തോടെ ജനങ്ങളെ പോലീസ് തല്ലിച്ചതച്ചിട്ടുണ്ടെന്നും വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.

Most Read: കമിതാക്കളെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് ശൈശവ വിവാഹം; തമിഴ്നാട്ടില്‍ ആറുപേര്‍ അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE