ഡെൽഹി: എസ്ബിഐയുടെ സർവീസുകൾ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെ തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക.
ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ള്യൂഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും എസ്ബിഐ അറിയിച്ചു. വ്യാപകമായ പണം തട്ടിപ്പ് ഉണ്ടായതിനെ തുടർന്നാണ് ഈ സേവനം എസ്ബിഐ നിർത്തിയത്.
ഏത് രീതിയിലാണ് പണം തട്ടിപ്പ് നടന്നതെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്ബിഐയുടെ ഐടി വിഭാഗം പരിശോധന നടത്തിവരികയാണ്. പ്രശ്നം പരിഹരിച്ചതിനു ശേഷമേ മെഷീനിൽ നിന്നും പണം പിൻവലിക്കാനുള്ള സംവിധാനം പുനസ്ഥാപിക്കുകയുള്ളൂ.
Kerala News: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ തുറക്കില്ല







































