ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പെര്‍ഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. ചുവപ്പും പച്ചയും നിറത്തിലുള്ള ബോട്ടിലിലാണ് പെര്‍ഫ്യൂം പുറത്തിറക്കുന്നത്. എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്‌നമായ സൈക്കിളും ബോട്ടിലിലുണ്ട്. കന്നൗഡ് എംഎല്‍സി പമ്മി ജെയ്‌നാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്.
പാർട്ടി പുറത്തിറക്കിയ പെർഫ്യൂം ജനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ നാട്ടില്‍ സോഷ്യലിസത്തിന്റെ മണം വ്യാപിക്കുമെന്നും വിദ്വേഷത്തെ ഇല്ലാതാക്കുമെന്നും ജെയ്ന്‍ പറഞ്ഞു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് വിജയ് രഥയാത്ര സംഘടിപ്പിച്ചു കൊണ്ടായിരുന്നു എസ്‌പി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
കോണ്‍ഗ്രസുമായും ബിഎസ്‌പിയുമായും സഖ്യത്തിനില്ലെന്നും അഖിലേഷ് വ്യക്‌തമാക്കിയിരുന്നു. അതേസമയം ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപി ഏത് വിധേനയും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
Read also: മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി