ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്‌റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.
ഷാൻ വധത്തിന് പിന്നാലെ കസ്‌റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് ചെയ്‌തത്. കൊലയാളി സംഘത്തിൽ 10 പേരുണ്ടന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്‌തമാക്കി.
ആലപ്പുഴയിൽ ഇന്നലെ രാത്രിയാണ് എസ്‌ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Entertainment News: ‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനമായി







































