‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനമായി

By News Bureau, Malabar News
Bajrangi Bhaijan 2
Ajwa Travels

പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സൽമാൻ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2015ലായിരുന്നു ചിത്രത്തിന്റെ റിലീസ്. മുന്നി എന്ന കൊച്ചുകുട്ടിയെ അവളുടെ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചെത്തിക്കാന്‍ ബജ്‌രംഗി നടത്തുന്ന ത്യാഗോജ്‌ജ്വലമായ യാത്രയായായിരുന്നു ‘ബജ്‍രംഗി ഭായിജാന്‍’ എന്ന സിനിമ പറഞ്ഞത്.

ബജ്‌രംഗിയായി സൽമാൻ ഖാൻ എത്തിയപ്പോൾ മുന്നി എന്ന പെൺകുട്ടിയെ അവതരിപ്പിച്ചത് ഹർഷാലി മൽഹോത്രയാണ്. നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Most Read: പ്രീമിയർ ലീഗ്; സിറ്റിക്ക് വിജയക്കുതിപ്പ്, ചെൽസിക്കും ലിവർപൂളിനും സമനില 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE