ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. സംസ്‌ഥാനത്തെ 9 ജില്ലകളിൽ ഉൾപ്പെടുന്ന 55 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുക. രാവിലെ 7 മണിയോടെ ഇവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും. കനത്ത സുരക്ഷാ സംവിധാനമാണ് ഈ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് രാഷ്‌ട്രീയ പാർട്ടികൾ നിശബ്‌ദ പ്രചാരണം നടത്തും. അതേസമയം സംസ്‌ഥാനത്ത് മൂന്നാംഘട്ട തിരഞ്ഞെടുപ്പുകൾ നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികൾ ഇതിനോടകം സജീവമായിട്ടുണ്ട്. പ്രധാനമന്ത്രി ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ ബിജെപിക്ക് വേണ്ടി ഇന്നും വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കൂടാതെ അഖിലേഷ് യാദവ്, പ്രിയങ്കഗാന്ധി മുതലായവർ പ്രതിപക്ഷ നിരയ്‌ക്ക് വേണ്ടിയും വിവിധ റാലികളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും.
7 ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ആം തീയതിയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 7ആം തീയതിയാണ് അവസാനഘട്ട തിരഞ്ഞെടുപ്പ്. തുടർന്ന് മാർച്ച് 10ആം തീയതി ഫലപ്രഖ്യാപനവും നടക്കും.
Read also: ഏഴ് മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറ താഴേക്ക്; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്







































