ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കില്ല. പുറത്തേറ്റ പരിക്ക് കാരണമാണ് കോഹ്ലി പുറത്തായത്. പകരം കെഎൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനത്ത് എത്തി. കോഹ്ലിക്ക് പകരം ഹനുമ വിഹാരി ഇന്ത്യൻ നിരയിൽ ഇടംപിടിച്ചു.
മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ ടീമിൽ മറ്റു മാറ്റങ്ങളില്ല. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൻ ഡികോക്കിന് പകരം കൈൽ വെരെയ്നും വിയാൻ മുൾഡറിനു പകരം ഡ്യുവാൻ ഒലിവിയറും ടീമിൽ ഇടംപിടിച്ചു.
ബാറ്റിങ് ആരംഭിച്ച ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 32 റൺസെടുത്തിട്ടുണ്ട്. രാഹുൽ 36 പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസോടെയും മയാങ്ക് അഗർവാൾ 25 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 22 റൺസോടെയും ക്രീസിലുണ്ട്.
സെഞ്ചൂറിയനിൽ ആദ്യമായി ഒരു ടെസ്റ്റ് മൽസരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പരമ്പര ലക്ഷ്യമിടുന്നത്.
Also Read: കുട്ടികളുടെ വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കും; ആരോഗ്യമന്ത്രി








































