കൊച്ചി: വൈറ്റില പാലത്തിന്റെ ഉല്‍ഘാടനത്തിന് പിന്നാലെ കണ്ടെയ്നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്‌ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ.
വലിയ കണ്ടെയ്നര്‍ ലോറികള്‍ പാലത്തിന് മുകളിലൂടെ പോകുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ടാണ് ബെന്നി ജോസഫിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ’14 ഫീറ്റ് കണ്ടെയ്നര്‍ ലോറി, കുനിയാതെ മുട്ടുമടക്കാതെ വൈറ്റില പാലം കയറി ഇറങ്ങുന്ന മനോഹരമായ കാഴ്‌ച’ എന്ന ക്യാപ്ഷനോട് കൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാലത്തിന്റെ ഹൈറ്റ് ആറ് മീറ്ററാണെന്നും മൂന്ന് കാറ് കയറ്റുന്ന കണ്ടെയ്നര്‍ ലോറികള്‍ ഇവിടെ വന്നാല്‍ ഒന്ന് കുനിയേണ്ടി വരും എന്നായിരുന്നു ‘പച്ചക്ക് പറയുന്നു’ എന്ന പേജിലൂടെ ബെന്നി ജോസഫ് പറഞ്ഞത്. ആ പച്ചക്ക് പറയുന്നവനെ വിളിച്ച് ഇത് കാണിക്കണമെന്നും ഇയാളെ പച്ചക്ക് രണ്ട് തെറിവിളിക്കാന്‍ നാവുതരിക്കുന്നുണ്ടെന്നും നാട്ടുകാര്‍ കാത്തിരിക്കുകയാണ് എന്നുമാണ് ചിലരുടെ കമന്റുകള്‍.
വൈറ്റില,കുണ്ടന്നൂര്‍ പാലങ്ങളിലൂടെ കണ്ടെയ്നര്‍ ലോറികള്‍ പോകുന്ന ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അദ്ദേഹത്തിന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ബെന്നി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും രംഗത്തെത്തിയിരുന്നു. ‘വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാലത്തില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്നും അത്ര കൊഞ്ഞാണന്‍മാരാണോ എഞ്ചിനിയര്‍മാര്‍? എന്നുമായിരുന്നു സുധാകരന്‍ ചോദിച്ചത്.
Read also: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ജസ്‌റ്റിസ് കെമാൽ പാഷക്ക് വിമർശനം