ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് ജലമലിനീകരണ തോത് ഉയര്‍ന്ന നിലയില്‍. യമുനാ നദിയുടെ വിവിധ തീരങ്ങളില്‍ വലിയ അളവില്‍ ഖരമാലിന്യങ്ങള്‍ വ്യാപിച്ചതോടെ ജലത്തില്‍ അമോണിയയുടെ അളവ് വര്‍ദ്ധിച്ചിരിക്കുകയാണ്.
മയൂര്‍ വിഹാര്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളിലാണ് ആളുകള്‍ നദിയിലും പരിസരങ്ങളിലും ഖരമാലിന്യങ്ങള്‍ വലിയ തോതില്‍ വലിച്ചെറിഞ്ഞിട്ടുള്ളത്. കൂടാതെ ലക്ഷ്‌മി നഗറില്‍ നദിക്കരയിലുള്ള വിവിധ പ്രദേശങ്ങളിലും മാലിന്യങ്ങള്‍ ധാരാളമുണ്ട്.
ജലത്തില്‍ അമോണിയയുടെ അളവ് വര്‍ദ്ധിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരാതിയുമായി എത്തി. രണ്ട് ദിവസമായി ജലക്ഷാമാമുണ്ടെന്നും ഇപ്പോള്‍ പുറത്തു നിന്നാണ് വെള്ളം വാങ്ങുന്നതെന്നും ആളുകള്‍ പരാതിപ്പെട്ടു. കൂടാതെ പൈപ്പ് വെള്ളം വൃത്തിഹീനമാണെന്നും തങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും ജനങ്ങള്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
കുടിവെള്ള ആവശ്യങ്ങള്‍ക്കായി വെള്ളം വാങ്ങേണ്ട സ്‌ഥിതിയാണെന്ന് ദ്വാരക നിവാസിയായ മനോജ് പറഞ്ഞു. അമോണിയയുടെ അളവ് കൂടുന്നത് കൂടുതല്‍ ജലമലിനീകരണത്തിന് കാരണമായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഈ പ്രശ്‌നം പ്രഥമമായി കണ്ട് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala News: പാലാ സീറ്റില്‍ ഉറച്ച് മാണി സി കാപ്പന്‍; കേന്ദ്ര നേതൃത്വത്തെ കണ്ടു
യമുനയില്‍ നിന്നുള്ള വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ അമോണിയ അടങ്ങിയിരിക്കുന്നതിനാല്‍ രണ്ട് ശുദ്ധ ജല പ്ളാന്റുകള്‍ അടച്ചുപൂട്ടേണ്ടി വന്നതായി ഡെല്‍ഹി ജല ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാഘവ് ചദ്ദ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഇത് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ജലവിതരണത്തില്‍ കുറവുണ്ടാക്കിയതായും അദ്ദേഹം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം ഹരിയാന സര്‍ക്കാരുമായി ആലോചിച്ച് പ്രശ്‌ന പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും ഡെല്‍ഹിയില്‍ സാധാരണ നിലയിലുള്ള ജലവിതരണം ശനിയാഴ്‌ചയോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
Read Also: സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധം







































