മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; അഷ്‌ടമുടിയിലെ മാലിന്യം നീക്കി

By Staff Reporter, Malabar News
cleaning-of-ashtamudi-lake
Ajwa Travels

കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശക്‌തമായ മഴയിൽ അഷ്‌ടമുടിക്കായലിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്‌തു. കായലിൽ മാലിന്യം അടിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നി‍ർദ്ദേശം നൽകിയതനുസരിച്ച് പഞ്ചായത്ത് ഇടപെട്ടാണ് മാലിന്യം നീക്കം ചെയ്‌തത്‌.

അഷ്‌ടമുടി വീരഭദ്ര ക്ഷേത്ര കടവിനും ബോട്ട് ജെട്ടിക്കും ഡിടിപിസിയുടെ കെട്ടിടത്തിനും അടുത്തായാണ് മാലിന്യം അടിഞ്ഞിരുന്നത്. പ്ളാസ്‌റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും ഇതിൽ ഉൾപ്പെടും. ശക്‌തമായ മഴയിൽ കായലിലേക്ക് ഒഴുകിയെത്തിയ മാലിന്യങ്ങളാണ് ഇവിടെ അടിഞ്ഞത്.

അഷ്‌ടമുടിക്കായലിൽ വിനോദ സഞ്ചാരത്തിനെത്തിയ ആളുകളിൽ ആരോ മാലിന്യക്കൂമ്പാരത്തിന്റെ ചിത്രം പക‍ർത്തി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇമെയിൽ ആയി അയച്ചു.

ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ ഇടപെട്ടത്. പ്ളാസ്‌റ്റിക് മാലിന്യം നീക്കം ചെയ്യാൻ ഉടൻ നടപടിവേണമെന്ന് തൃക്കരുവ പഞ്ചായത്തിന് നി‍ർദ്ദേശം നൽകി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച കായലിന് സമീപത്ത് അടിഞ്ഞ പ്ളാസ്‌റ്റിക് മാലിന്യം നീക്കുകയായിരുന്നു.

Read Also: വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE