സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധം: നീതി ആയോഗ് വിസി

By Staff Reporter, Malabar News
rajiv kumar image_malabar news
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍
Ajwa Travels

ന്യൂഡെല്‍ഹി: സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടവും അവസരവും നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം കൊണ്ടുവന്നിട്ടുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.

‘ഈ സര്‍ക്കാര്‍ രണ്ട് കാര്യങ്ങളില്‍ പ്രതിജ്‌ഞാബദ്ധമാണ്. ഒന്ന്, സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടം നല്‍കുക. രണ്ട് സ്വാശ്രയത്വം പിന്തുടരുക.’ രാജീവ് കുമാര്‍ പറഞ്ഞു. കൂടാതെ ആഭ്യന്തര സംരംഭകര്‍ക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല അന്തരീക്ഷം രാജ്യത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എഫ്ഡിഐ(ഫോറിന്‍ ഡയറക്റ്റ്)യെ ആകര്‍ഷിക്കുമ്പോള്‍ തന്നെ, ഇതിനോടകം ഇന്ത്യയില്‍ നിക്ഷേപം നടത്തിയവരില്‍ തങ്ങളോടുള്ള വിശ്വസം പുനസ്‌ഥാപിക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇവര്‍ക്കായി മെച്ചപ്പെട്ട ലോജിസ്‌റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ നല്‍കുമെന്നും ഇതിനായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിയമവിരുദ്ധം: അലഹബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE