പാലാ സീറ്റില്‍ ഉറച്ച് മാണി സി കാപ്പന്‍; കേന്ദ്ര നേതൃത്വത്തെ കണ്ടു

By Staff Reporter, Malabar News
MALABARNEWS-KAPPAN
Mani C Kappan, Sharad Pawar
Ajwa Travels

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാവില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് മാണി സി കാപ്പനും എന്‍സിപിയും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ അറിയിക്കാനും പിന്തുണ തേടാനുമായി മാണി സി കാപ്പനും പീതാംബരന്‍ മാസ്‌റ്ററും ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തി.

സിപിഎം കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് സമവായം ഉണ്ടാക്കാമെന്ന് പവാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാലാ സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മുന്നണിമാറ്റം അനിവാര്യമാകുമെന്ന് ഇവര്‍ പവാറിനെ അറിയിച്ചെങ്കിലും അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സൂചനകള്‍.

നിലവില്‍ പാലാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഏതാണ്ട് ഉറപ്പാക്കിയ മട്ടാണ്. എന്നാല്‍ മുന്നണിയില്‍ സീറ്റ് വിഷയം ചര്‍ച്ചയാകാത്ത സാഹചര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല, എങ്കിലും കാപ്പനോടും എന്‍സിപിയോടും വിട്ടുവീഴ്‌ചക്ക് തയ്യാറാകാനാവും സിപിഎം ആവശ്യപ്പെടുന്നത്.

ജയസാധ്യതയുള്ള മറ്റൊരു സീറ്റ് എന്ന നിര്‍ദേശമാണ് സിപിഎം മുന്നോട്ട് വെക്കുന്ന ഫോര്‍മുല. എന്നാല്‍ ഇതിനും വഴങ്ങുന്നില്ലെങ്കില്‍ കാപ്പനെ ഒഴിവാക്കി എന്‍സിപിയിലെ മറ്റൊരു വിഭാഗത്തെ കൂടെ നിര്‍ത്താനാവും സിപിഎം ശ്രമം. പാലായില്‍ മല്‍സരിക്കാനുള്ള പ്രാരംഭ നടപടികള്‍ ജോസ് വിഭാഗം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.

Read Also: ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല; അഭിഭാഷകരേയും സഹോദരനേയും മടക്കി അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE