മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി

By Team Member, Malabar News
Mani C Kappan
മാണി സി കാപ്പൻ
Ajwa Travels

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹരജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. 3.15 കോടി രൂപ വാങ്ങി മാണി സി കാപ്പൻ തന്നെ വഞ്ചിച്ചുവെന്നാണ് ദിനേശ് മേനോൻ ഹരജിയിൽ വ്യക്‌തമാക്കുന്നത്‌. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്‌ദാനം നൽകിയാണ് 3.15 കോടി രൂപ മാണി സി കാപ്പൻ തട്ടിയെടുത്തതെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.

എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ദിനേശ് മേനോന്റെ പരാതിയിൽ നേരത്തെ തന്നെ മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ ദിനേശ് മേനോൻ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

Read also : സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE