ന്യൂഡെൽഹി: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ഇക്കാര്യം ഗാംഗുലി തനിക്ക് ഉറപ്പുനൽകിയെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആയേക്കുമെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ അശോക് ഭട്ടാചാര്യയുടെ വെളിപ്പെടുത്തൽ.
ഗാംഗുലിയുമായി 25 വർഷത്തെ ബന്ധമുണ്ടെങ്കിലും ഒരിക്കൽ പോലും രാഷ്‌ട്രീയത്തിലേക്ക് അദ്ദേഹത്തെ സിപിഐഎം ക്ഷണിച്ചിട്ടില്ല. ഗാംഗുലിയെ രാഷ്‌ട്രീയക്കാരനായി കാണാൻ ബംഗാളിലെ ജനങ്ങൾ ഇഷ്‌ടപ്പെടുന്നില്ലെന്നും അശോക് ഭട്ടാചാര്യ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ആളും ബിജെപിയുടെ മുഖ്യമന്ത്രിയാകുമെന്ന ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പരാമർശമാണ് ഗാംഗുലിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയത്.
Read also: ഛത്തീസ്‌ഗഢിലെ ഏറ്റുമുട്ടൽ; ജവാനെ വിട്ടു കിട്ടാൻ മധ്യസ്‌ഥനെ നിയോഗിക്കാൻ നീക്കം