ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബയോപിക്ക് പ്രഖ്യാപിച്ച് ഗാംഗുലി

By Staff Reporter, Malabar News
Sourav Ganguly
സൗരവ് ഗാംഗുലി
Ajwa Travels

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിതത്തെ ആസ്‌പദമാക്കി ബയോപിക്ക് ഒരുങ്ങുന്നുവെന്ന് ‘ദാദ’ ട്വിറ്ററിലൂടെ അറിയിച്ചു.

ബോളിവുഡ് നിര്‍മാതാക്കളായ ലൗ രഞ്ചന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബയോപിക്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ക്രിക്കറ്റിനോടൊപ്പമുള്ള തന്റെ യാത്ര ബിഗ് സ്‌ക്രീനിൽ എത്തുകയാണെന്ന് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

‘ക്രിക്കറ്റാണ് എന്റെ ജീവിതം. എനിക്ക് ആത്‌മവിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള കരുത്തും ഒപ്പം എന്നും ജീവിതത്തോട് ചേര്‍ത്ത് വെക്കാൻ മനോഹരമായ യാത്രയും ക്രിക്കറ്റ് നൽകി. എന്റെ ഈ യാത്രയെ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ലൗ ഫിലിംസ് ബയോപിക്ക് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്.’ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ദാദ ട്വീറ്റ് ചെയ്‌തു.

ഇന്ത്യൻ ക്യാപ്റ്റനില്‍ നിന്ന് ബിസിസിഐ പ്രസിഡണ്ട് വരെയെത്തിയ ജീവതമാകും സിനിമ പറയുക. അതേസമയം റണ്‍ബീര്‍ കപൂറിനെയാണ് ചിത്രത്തില്‍ തന്റെ വേഷം ചെയ്യാന്‍ ഗാംഗുലി നിര്‍ദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Most Read: ‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE