തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ കേന്ദ്ര നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ലക്ഷദ്വീപ് ജനതയോട് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിൻമാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം. ജനവിരുദ്ധ നയങ്ങൾ മുന്നോട്ട് വെക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം, തുടങ്ങിയവയാണ് നേതാക്കൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ജനാധിപത്യത്തിന് ഒപ്പമാണ് എല്‍ഡിഎഫ് എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Read also: ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി







































