ലക്ഷദ്വീപ്; കേന്ദ്ര നിലപാടിനെതിരെ എൽഡിഎഫ് പ്രതിഷേധം

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ കേന്ദ്ര നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച്‌ പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ലക്ഷദ്വീപ് ജനതയോട് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിൻമാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം. ജനവിരുദ്ധ നയങ്ങൾ മുന്നോട്ട് വെക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം, തുടങ്ങിയവയാണ് നേതാക്കൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. ജനാധിപത്യത്തിന് ഒപ്പമാണ് എല്‍ഡിഎഫ് എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Read also: ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE