അഹമ്മദാബാദ്: പാസഞ്ചര്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി ഗുജറാത്ത്. ചൊവ്വാഴ്‌ച പ്രഖ്യാപിച്ച നയമനുസരിച്ച് സംസ്‌ഥാനത്തുനിന്ന് പാസഞ്ചര്‍ ഇലക്‌ട്രിക് വാഹനം വാങ്ങുന്നവർക്ക് സബ്‌സിഡിയായി 1.5 ലക്ഷം രൂപവരെ ലഭിക്കും. അടുത്ത നാല് വർഷത്തിനുളളിൽ രണ്ട് ലക്ഷം വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
പദ്ധതിക്കായി 870 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഒരു കിലോവാട്ട് അടിസ്‌ഥാനത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പ്രഖ്യാപിച്ചത്. പുതിയ ഇലക്‌ട്രിക് വാഹന നയത്തിലൂടെ ഇവയുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചർ ഡെവലപ്പര്‍മാര്‍ക്കും ആനുകൂല്യങ്ങൾ നല്‍കും. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20,000 രൂപ വരെയും, ഇലക്‌ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയും സബ്‌സിഡി അനുവദിക്കും. ഈ സബ്‌സിഡികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളേക്കാള്‍ കൂടുതലാണ്.
സംസ്‌ഥാനത്തൊട്ടാകെ 250 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്‌ഥാപിക്കുന്നതിന് 10 ലക്ഷം വരെ 25 ശതമാനം മൂലധന സബ്‌സിഡിയും അനുവദിക്കും. പുതിയ ഇലക്‌ട്രിക് വാഹന നയം 1.25 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 75,000 ഇ-റിക്ഷകള്‍, 25,000 ഇലക്‌ട്രിക് കാറുകൾ എന്നിവയുടെ വിൽപനയിലേക്ക് നയിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Read Also: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ആവേശകരമായ അന്ത്യത്തിലേക്ക്