ന്യൂഡെൽഹി: പാറ പൊട്ടിക്കലിനെതിരെ ഹരിത ട്രിബ്യുണൽ പുറത്തിറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. പരിസ്‌ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്‌റ്റിസ് എഎം ഖാൻവിൽഖർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം ഹരിത ട്രിബ്യുണല്‍ ഉത്തരവിന് എതിരായ ഹരജികള്‍ ഓഗസ്‌റ്റ് 25ന് പരിഗണിക്കാമെന്നും അതുവരെ ഒന്നും സംഭവിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹരിത ട്രിബ്യുണലിന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ കൊച്ചി മെട്രോ ഉൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പാറ നൽകുന്നതിന് തടസം നേരിടുകയാണെന്നാണ് ക്വാറി ഉടമകൾ കോടതിയിൽ വ്യക്‌തമാക്കിയത്.
ദേശീയ ഹരിത ട്രിബ്യുണൽ സ്വമേധയാ എടുത്ത കേസിലാണ് പരിസ്‌ഥിതി ലോല പ്രദേശങ്ങളിൽ നിന്നും, ജനവാസ കേന്ദ്രങ്ങളിൽ നിന്നും 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാൻ പാടുള്ളൂ എന്ന ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ഹരിത ട്രിബ്യുണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ചരിത്രദിനം; ട്രയൽ റണ്ണിന് തുടക്കം കുറിച്ച് ഐഎൻഎസ് വിക്രാന്ത്; ഇന്ത്യ നിർമിച്ച വലിയ കപ്പൽ