പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്; രണ്ട് കുട്ടികൾക്ക് ഗുരുതരം

By Trainee Reporter, Malabar News
bee attack in kasargod
Ajwa Travels

കാസർഗോഡ്: പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പളളിപ്പുഴയിലെ ഇംതിയാസിന്റെ മകൻ അഹമ്മദ് നജാദ് (3), ഇംതിയാസിന്റെ സഹോദരൻ മിസ്‌ഹബിന്റെ മകൾ സുൽഫ ഫാത്തിമ (2) എന്നിവരാണ് മംഗളൂരു ആശുപത്രിയിൽ ഉള്ളത്.

ഇംതിയാസിന്റെ മാതാവ് ആമിന (52), മൗവ്വലിലെ കൗലത്ത് (50), കുഞ്ഞബ്‌ദുല്ലയുടെ ഭാര്യ സഫരിയ (52), പാലക്കുന്നിലെ റാബിയയുടെ മകൾ സൈനബ എന്നിവർക്കും കടന്നൽ കുത്തേറ്റു. ഇവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. തെങ്ങിന്റെ മുകളിൽ കൂടുകൂട്ടിയ കടന്നലുകൾ മടൽ ഇളകി വീണതോടെ കൂട്ടത്തോടെ ഇളകി കുട്ടികൾ ഉൾപ്പടെയുള്ളവരെ കുത്തുകയായിരുന്നു.

Most Read: നീരൊഴുക്കിൽ വർധന; ഇടുക്കിയിൽ ജലനിരപ്പ് 2,400.06 അടിയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE