Fri, Jan 23, 2026
21 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം. കസ്‌റ്റഡിയിലുള്ള പ്രതികളായ ഫർസീൻ...

സ്വർണക്കടത്ത് കേസ്; സ്വപ്‌ന ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ ആണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌നക്ക് ഇഡി...

ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കും, തീക്കളി നിർത്തണം; കോടിയേരി

തിരുവനന്തപുരം: നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ഭരിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും തീക്കളി നിർത്തിയില്ലെങ്കില്‍ ജനം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ബഹുജന സംഗമം...

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ...

മുഖ്യമന്ത്രിക്ക് എതിരായ വധശ്രമക്കേസ്; ജാമ്യഹരജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍കെ നവീന്‍ എന്നീ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി...

സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകാൻ കോടതി അനുമതി. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ കസ്‌റ്റംസിന് നൽകിയ മൊഴികൾ ഇഡിക്ക് നൽകാനാണ്...

സ്വപ്‌നയുടെ വിശദമൊഴി തേടിയുള്ള ഇഡിയുടെ ഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക്‌ മാറ്റി. കസ്‌റ്റംസിന്റെ വിശദീകരണം കൂടി കേൾക്കാനാണ് കോടതിയുടെ നിർദ്ദേശം. ഇതോടെയാണ് ഹരജി പരിഗണിക്കുന്നത്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; സുനിത് നാരായണന്റെ മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻ‌കൂർ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം. വ്യക്‌തിപരമായ...
- Advertisement -