വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

By Staff Reporter, Malabar News
flight row report against jayarajan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സംഘത്തലവനായ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് യോഗം. കസ്‌റ്റഡിയിലുള്ള പ്രതികളായ ഫർസീൻ മജീദ്, നവീൻ എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ കണ്ണൂരിൽ എത്തിച്ച് തെളിവെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

അതേസമയം, രണ്ടു ദിവസത്തെ കസ്‌റ്റഡി കാലാവധി മാത്രമാണ് ലഭിച്ചത് എന്നതിനാൽ കണ്ണൂരിലുള്ള തെളിവെടുപ്പിന്, സമയ പരിമിതിമൂലം പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ഉദ്യോഗസ്‌ഥർ നൽകുന്ന വിവരം. പ്രതികളെ ഒരിക്കൽക്കൂടി കസ്‌റ്റഡിയിൽ വാങ്ങി കണ്ണൂരിലെത്തിക്കുന്ന കാര്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.

Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE