സ്വർണക്കടത്ത് കേസ്; സ്വപ്‌ന ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

By News Bureau, Malabar News
swapna-suresh-ED
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ ആണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌നക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.

കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉൾപ്പടെ ഉള്ള പുതിയ ആരോപണങ്ങൾക്ക് പിന്നാലെ ആണ് സ്വപ്‌ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. 164 പ്രകാരം കോടതിയിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. മൊഴി പരിശോധിച്ച ഇഡി കേന്ദ്ര ഡയറക്‌ടറേറ്റും അന്വേഷണവുമായി മുന്നോട്ടു പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ ഇഡിയുടെ കസ്‌റ്റഡിയിൽ ആയിരിക്കെ സ്വപ്‌ന നൽകിയ മൊഴിയിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ സ്വപ്‌നയുടെ പുതിയ മൊഴിയിൽ ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ചും ഇഡി വ്യക്‌തത വരുത്തും.

Most Read: ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE