Sat, Jan 24, 2026
16 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം; കേരളത്തിന് 3.2 ലക്ഷം ഡോസ്

ഡെൽഹി: വാക്‌സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ്...

കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം...

ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം

ജനീവ: ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നതാണ് ഇന്ത്യയിലെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിൽ ഉണ്ടായ കുറവും കാര്യങ്ങൾ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു. 15...

പറ്റില്ലെങ്കിൽ പറയൂ, കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടാം; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനുള്ള ആവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിൽ ഡെൽഹി സർക്കാർ പരാജയപ്പെട്ടുവെന്ന് ഡെൽഹി ഹൈക്കോടതി. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് കോടതി...

കോവിഡ്; 4 മാസത്തിനിടെ ജീവൻ നഷ്‌ടപ്പെട്ടത്‌ 43 മാദ്ധ്യമ പ്രവർത്തകർക്ക്

ബെംഗളൂരു: കഴിഞ്ഞ 4 മാസങ്ങൾക്കിടെ ഇന്ത്യയിൽ 43 മാദ്ധ്യമ പ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്. റേറ്റ് ദി ഡിബേറ്റ് ക്യാംപയിനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും...

ഇന്ത്യക്കാർക്ക് തിരിച്ചടി; ഗൾഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാൾ

കാഠ്‌മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം വ്യക്‌തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായും ഉപേക്ഷിക്കണമെന്ന്...

വാക്‌സിൻ വിലയിൽ കേന്ദ്രത്തിന് ഇടപെടാം; മൂകസാക്ഷി ആയിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്തെ വ്യത്യസ്‌ത വാക്‌സിൻ വിലയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുന്ന ഉൽപാദകരുടെ നടപടിയിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ...

അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കും; കെജ്‌രിവാൾ

ന്യൂഡെൽഹി: അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് കേസുകൾ കുതിച്ചുയർന്നതിനെ തുടർന്ന് ഡെൽഹിയിൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഡെൽഹിയിൽ...
- Advertisement -