കോവിഡ്; രാജ്യത്തെ 150 ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

By Trainee Reporter, Malabar News
india_covid
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപടികളിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150ഓളം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അവശ്യ സർവീസുകൾക്കടക്കം ഇളവ് ഏർപ്പെടുത്തിയാകും ലോക്ക്ഡൗൺ പ്രഖ്യാപിക്കുക.

ചൊവ്വാഴ്‌ച നടന്ന ഉന്നതതല യോഗത്തിലാണ് നടപടികൾക്ക് ശുപാർശ ചെയ്‌തത്‌. എന്നാൽ സംസ്‌ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതേസമയം, ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തിര നടപടികളിലേക്ക് കടക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

Read also: കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE