കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സൗജന്യ വാക്‌സിൻ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില്‍ പ്ളക്കാർഡുകൾ പിടിച്ച് പ്രതിഷേധിക്കാനാണ് ഇടതുമുന്നണി ആഹ്വാനം.

പ്രമുഖ നേതാക്കള്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും. സൗജന്യ വാക്‌സിൻ നടപ്പാക്കിയ സംസ്‌ഥാന സർക്കാരിന് പരിപാടിയിൽ അഭിവാദ്യമർപ്പിക്കും.

അതേസമയം 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. വൈകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്യാനാകും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കും. രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്നാണ് വിവരം.

അതേസമയം, സംസ്‌ഥാനത്ത്‌ രണ്ട് ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സിൻ കൂടി എത്തി. കോവിഷീൽഡ്‌ വാക്‌സിനാണ് എത്തിച്ചിരിക്കുന്നത്. ഇതോടെ 2,79,275 ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ട്. വാക്‌സിനെത്തിയ സാഹചര്യത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നടക്കും. വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

Also Read:  വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE