വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

By Desk Reporter, Malabar News
Representational Image
Ajwa Travels

ആലപ്പുഴ: കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് വാക്‌സിൻ ഉൽപാദിക്കുന്നതിന് സാധ്യത തേടുകയാണ് സംസ്‌ഥാനം. ആലപ്പുഴ കലവൂരിലെ പൊതുമേഖലാ സ്‌ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്‌ഡിപി) ആണ് വാക്‌സിൻ ഉൽപാദനത്തിനുള്ള സാധ്യത തേടുന്നത്.

ഇതുസംബന്ധിച്ച വിശദമായ പ്ളാൻ കെഎസ്‌ഡിപി വ്യവസായ വകുപ്പിന് സമർപ്പിച്ചു. അടുത്ത ദിവസം പ്രിൻസിപ്പൽ സെക്രട്ടറി കെഎസ്‌ഡിപി സന്ദർശിക്കും. തുടർന്ന് സംസ്‌ഥാന സർക്കാർ വിശദമായ പദ്ധതി തയാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിക്കാനാണ് നീക്കം. ഉൽപാദക കമ്പനികൾ സാങ്കേതികവിദ്യ കൈമാറിയാൽ വാക്‌സിൻ നിർമാണത്തിൽ വൻകുതിച്ചുചാട്ടം നടത്താമെന്നാണ് സംസ്‌ഥാനം പ്രതീക്ഷിക്കുന്നത്.

നിലവിൽ കുത്തിവെപ്പ് മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കലവൂരിലെ കെഎസ്‌ഡിപി പ്ളാന്റിന്റെ ഒരുഭാഗം കോവിഡ് വാക്‌സിൻ ഉൽപാദനത്തിനായി എടുക്കാമെന്നാണ് ആലോചന. വൻതോതിൽ അടിസ്‌ഥാന സൗകര്യം ആവശ്യമുള്ള കാര്യമാണിത്. എന്നാൽ അതൊരു വെല്ലുവിളിയാകാൻ സാധ്യതയില്ല. കാരണം, വാക്‌സിൻ നിർമാണത്തിന് അനുമതി ലഭിച്ചാൽ കെഎസ്‌ഡിപി സമീപത്തുള്ള സഹകരണ വകുപ്പിന്റെ ആറരയേക്കറോളം സ്‌ഥലം ഇതിനായി ഉപയോഗിക്കാൻ കഴിയുമെന്ന് ചെയർമാൻ സിബി ചന്ദ്രബാബു പറയുന്നു. കിഫ്ബിയുടെ സഹായത്തോടെ വരുന്ന 150 കോടിയുടെ ഫാർമ-ഓങ്കോളജി പാർക്കിന് വേണ്ടി ഒരുക്കിയ സ്‌ഥലമാണ് ഇത്.

കുത്തിവെപ്പ് മരുന്നുകളുടെ ഉൽപാദനത്തിനുള്ള നോൺ ബാറ്റാലാക്റ്റം ഇൻജെക്ഷൻ പ്ളാന്റ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കെഎസ്‌ഡിപിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ 3.5 കോടി ആംപ്യൂളുകൾ, 1.30 കോടി വയൽസ് (ചെറു മരുന്നുകുപ്പികൾ), 1.20 കോടി എൽവിപി മരുന്നുകൾ (ഉയർന്ന അളവിലുള്ള മരുന്നു ബോട്ടിലുകൾ), 88 ലക്ഷം തുള്ളിമരുന്നുകൾ (ഒഫ്‌താൽമിക്) എന്നിവ ഉൽപാദിപ്പിക്കാൻ സാധിക്കും.

വെള്ളം, വൈദ്യുതി, ബോയ്‌ലറുകൾ, ഫില്ലിങ് സ്‌റ്റേഷൻ തുടങ്ങിയവ കെഎസ്‌ഡിപിയിൽ നിലവിൽ ലഭ്യമാണ്. കോവിഡ് വാക്‌സിൻ ഉൽപാദനത്തിന് മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള സ്‌റ്റോറേജ് സൗകര്യം, മൈനസ് 8 ഡിഗ്രിയിൽ വാക്‌സിൻ കൊണ്ടുപോകാനുള്ള കണ്ടെയ്‌നറുകളും വാഹന സൗകര്യവുമാണ് കെഎസ്‌ഡിപി പുതുതായി ഒരുക്കേണ്ടത്.

പേറ്റന്റ് ഉള്ള വാക്‌സിന്റെ ഫോർമുല സംസ്‌ഥാന സർക്കാരിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടേണ്ടി വരും. വാക്‌സിൻ പ്ളാന്റിന് കുറഞ്ഞത് 400 കോടി രൂപ ചിലവ് വേണ്ടിവരും. ഇത് കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ സഹായത്തോടെ കണ്ടെത്തണം. പ്ളാന്റിനും ലാബിനും വിദേശത്തു നിന്നു സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനു നികുതി ഇളവും നൽകേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം സാധ്യമായാൽ കേരളത്തിൽ നിന്ന് കോവിഡ് വാക്‌സിൻ ഉൽപാദനം സാധ്യമാകും.

Also Read:  18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE