18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4 മണി മുതൽ രജിസ്‌റ്റർ ചെയ്യാം. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കും. രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്നാണ് വിവരം.

അതേസമയം, സംസ്‌ഥാനത്ത്‌ രണ്ട് ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സിൻ കൂടി എത്തി. കോവിഷീൽഡ്‌ വാക്‌സിനാണ് എത്തിച്ചിരിക്കുന്നത്. ഇതോടെ 2,79,275 ഡോസ് വാക്‌സിൻ സ്‌റ്റോക്കുണ്ട്. കൂടുതൽ വാക്‌സിനെത്തിയ സാഹചര്യത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നടക്കും. വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

Also Read: ആരോഗ്യ പ്രവർത്തകർ കുറവ്, കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE