തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെ 13,625 ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ഇതും പോരാത്ത അവസ്‌ഥയാണ്.
ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം നിലനിൽക്കുന്നതിനാൽ കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇതിനായി മാദ്ധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ടെന്നും, നിലവിലത്തെ സാഹചര്യത്തിൽ കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രംഗത്ത് വന്ന് കൊവിഡ് ബ്രിഗേഡിൽ രജിസ്‌റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also : കരുളായിയിൽ എസ്‌വൈഎസ് വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു