കരുളായിയിൽ എസ്‌വൈഎസ്‌ വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

By Desk Reporter, Malabar News
SYS Vaccination Help Desk launched in Karulai

കരുളായി: സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വാക്‌സിൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനായി കരുളായിയിൽ എസ്‌വൈഎസ്‌ വാക്‌സിനേഷൻ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.

സംഘടനയുടെ സർക്കിൾ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴിലാണ് ഡെസ്‌ക് ആരംഭിച്ചത്. കരുളായി സർക്കിൾതല ഉൽഘാടനം എസ്‌വൈഎസ്‌ നിലമ്പൂർ സോൺ സെക്രട്ടറി ശിഹാബ് സഖാഫി നിർവഹിച്ചു. മൈലമ്പാറ, പരത, വാരിക്കൽ, കരുളായി, കിണറ്റിങ്ങൽ, മുല്ലപ്പള്ളി, വരക്കുളം, പള്ളിക്കുന്ന് തുടങ്ങിയ യൂണിറ്റുകളിലും ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു.

എസ്‌വൈഎസ്‌ കരുളായി സർക്കിൾ പ്രസിഡണ്ട് ജമാൽ അസ്ഹരി, സാമൂഹികം സെക്രട്ടറി സി റാശിദ്, ജമാൽ സഅദി എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അബുബകർ സഅദി, അസ്ഹദ് കെസി, നാസർ, അസ്‌ലം, ഇർഫാൻ, അൻസാർ ഫാളിലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE